
ഇട്ടിവ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ച് ഗ്രാമ പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിലും, സർക്കാർ സ്ഥാപനങ്ങളിലും ആയി 13 കേന്ദ്രങ്ങളിലായി സ്ഥാപിച്ച സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ & വെന്റിംഗ് മെഷിൻ ഉദ്ഘാടനം 2023 മാർച്ച് 31 വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് വയല സ്കൂളിൽ വച്ച് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത നിർവഹിക്കുന്നു.

വയല ഹയർ സെക്കന്ററി സ്കൂൾ, വയല ഹൈസ്കൂൾ, മഞ്ഞപ്പാറ VHSS, ചുണ്ട PHC, കോട്ടുക്കൽ ഹോമിയോ ആശുപത്രി, മണ്ണൂർ ആയുർവേദ ആശുപത്രി,

ചുണ്ട ആയുർവേദ ആശുപത്രി, കോട്ടുക്കൽ യു. പി എസ്, ചരിപ്പറമ്പ് യു പി. എസ്, വയല NV യു പി എസ്, കോട്ടുക്കൽ ജില്ലാ കൃഷിഫാം ഓഫീസ്, ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസ്, ചുണ്ട ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ സ്ത്രീ സൗഹൃദമായാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.



