ഇട്ടിവ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ & ബി. ആർ. സി യുടെ പതിമൂന്നാം വാർഷികാഘോഷം ധ്വനി 2023 എന്ന പേരിൽ സംഘടിപ്പിക്കുന്നു.

മാർച്ച്‌ 20 തിങ്കളാഴ്ച 3 മണിയ്ക്ക് കോട്ടുക്കൽ വിൻസിറ്റ് പാർക്ക്‌ ഓഡിറ്റോറിയത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ ചുണ്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ബഡ്‌സ് സ്കൂൾ സമൂഹത്തിന് ഒരു മാതൃകയാണ്.

കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു കലോത്സവം നടക്കുന്നത്. കോവിഡ് മൂലം ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന വിഭാഗമാണ് ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ഇട്ടിവ ബഡ്സ് സ്‌കൂള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

തുടര്‍ച്ചയായ പിന്തുണ ആവശ്യമുള്ളവരാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. ബഡ്സ് സ്‌കൂള്‍ അധ്യാപകരും മാതാപിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തോടൊപ്പം കുട്ടികളെയും അമ്മമാരെയും ഉള്‍പ്പെടുത്തിയുള്ള ഉപജീവന പദ്ധതികളും ബഡ്സ് സ്‌കൂളില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്.

ഇതിലൂടെ ഒരു വരുമാന മാര്‍ഗം കണ്ടെത്തുന്നതിനുള്ള അവസരം ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അമ്മമാര്‍ക്കും ലഭിക്കുന്നു. ബഡ്സ് സ്‌കൂളിലെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ മേളകളിലും മറ്റും ലഭ്യമാകുന്നുണ്ട്. ഇതിലൂടെ ലഭ്യമാകുന്നത് മൂലം അവര്‍ക്ക് ശക്തമായ ഒരു പിന്തുണയാണ് പഞ്ചായത്തിൽ നിന്നും ലഭിക്കുന്നത് .

നാടോടി നൃത്തം, ആക്ഷന്‍ സോംഗ്, സംഘനൃത്തം, പ്രച്ഛന്ന വേഷം, ഉപകരണ സംഗീതം, പദ്യ പാരായണം, സിനിമാ ഗാനം, ലളിതഗാനം, നാടന്‍പാട്ട്, മിമിക്രി, മത്സരങ്ങളിലൂടെ നൃത്തത്തിലും സംഗീതത്തിലും വാദ്യോപകരണങ്ങളിലുമുള്ള കഴിവ് തെളിയിക്കാൻ ഇതുപോലുള്ള ആഘോഷ ങ്ങളിലൂടെ കഴിയും .ഈ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമൃതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നല്ല ജാഗ്രതയാണ് കാണിച്ചുവരുന്നത്.

ഈ ഭരണസമിതി സമിതിയിൽ സ്മാർട്ട്‌ ക്ലാസ്സ്‌റൂം അടക്കം സ്ഥാപിച്ചുകൊണ്ട് ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരായിലേയ്ക്ക്‌ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.