
2022-23 വാർഷിക പദ്ധതിയിൽa ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നത്.

ഇതിന്റെ വിതരണോദ്‌ഘാടനം 2023 മാർച്ച് 15 ബുധനാഴ്ച രാവിലെ 10.30 ന് കാട്ടാമ്പള്ളി ശിശുമന്ദിരത്തിൽ വച്ച് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത നിർവ്വഹിക്കും. ജനപ്രതിനിധികൾ,പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കും.

