
പൊതു വിദ്യാഭ്യാസ മികവുകൾ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതലത്തിലെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

സ്കൂളിന്റെ പാഠ്യപാഠ്യേതര രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.സ്കൂളുകളുടെ അടിസ്ഥാന സൗകര്യം സാമൂഹിക പങ്കാളിത്തം ഡിജിറ്റൽ വിദ്യാഭ്യാസം വിദ്യാലയ ശുചിത്വം ലഭിച്ച അംഗീകാരങ്ങൾ കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽനിന്ന് രണ്ടു സ്കൂളുകളാണ് യോഗ്യത നേടിയത്.ആകെ രണ്ടാം റൗണ്ടിൽ സംസാരത്തിൽ 20 സ്കൂളുകളെയാണ് തിരഞ്ഞെടുത്തത്.അവാർഡും, പ്രൈസ്മണിയും മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും ഏറ്റുവാങ്ങി,സ്കൂൾ പ്രിൻസിപ്പൽ നജീം,ഹെഡ്മാസ്റ്റർ വിജയകുമാർ പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് റ്റി ആർ തങ്കരാജ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.





