
ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാർ വെള്ളിയാഴ്ച രാവിലെ 9. 30ന് ചുമതലയേൽക്കും. തൃശ്ശൂർ കളക്ടറാ യിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയി ലേക്ക് എത്തുന്നത്. നേരത്തെ സിവിൽ സ പ്ലൈസ് ഡയറക്ടർ, കോളേജീയേറ്റ് എഡൂ ക്കേഷൻ ഡയറക്ടർ, അർബൻ അഫയേർ സ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ സബ് കളക്ടറാ യും പ്രവർത്തിച്ചിട്ടുണ്ട്. 2013 ബാച്ച് ഐ, എ. എസ് ഉദ്യോഗസ്ഥയാണ്. 2012ൽ ഐ, എ, എസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാ ക്കിയിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയാണ്.


