GVHSS കടയ്ക്കൽ സ്കൂളിന്റെ മികവുകൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി നടത്തിയ പോക്കറ്റ് PTA 23/03/2023 വ്യാഴം,5pm ന് കോട്ടപ്പുറം ജംഗ്ഷനിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് ഷജി ഉദ്ഘാടനം ചെയ്തു.

PTA പ്രസിഡന്റ്‌ Adv. TR തങ്കരാജ് അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ സ്വാഗതം പറഞ്ഞു. നജീം. A (പ്രിൻസിപ്പാൾ),എസ് എം സി ചെയർമാൻ എസ് വികാസ്, നന്ദനൻ എസ് (SMC വൈസ് ചെയർമാൻ ) ഷിബു വലിയവേങ്കോട് , സുനിൽ കുമാർ, സുജീഷ് ലാൽ എന്നിവർ സംസാരിച്ചു.

ടീച്ചർമാരായ സോണിയ, സീമന്തിനി, സുമ ആർ, ശോഭ ജി, കവിത ഡി ആർ, വിനീതകുമാരി, സുജ ആർ, ഷീബ നാരായണൻ, ഉണ്ണികൃഷ്ണൻ ജി, സതീഷ് കുമാർ എസ് എസ് , മുൻ അധ്യാപകനായ നാസർ, സിന്ധു, രക്ഷകർത്താക്കൾ, കുട്ടികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു ഷിയാദ് ഖാൻ. A(സ്റ്റാഫ്‌ സെക്രട്ടറി ) നന്ദി പറഞ്ഞു,പൂർവ്വ വിദ്യാർഥികൾ അവരുടെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു.

ഏകദേശം 2300 കുട്ടികൾ പഠിയ്ക്കുന്ന കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളാണ് കടയ്ക്കൽ GVHSS

പൊതു വിദ്യാഭ്യാസ മികവുകൾ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതലത്തിലെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേടിയിരുന്നു.

സ്കൂളിന്റെ പാ​ഠ്യ​പാ​ഠ്യേ​ത​ര രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.സ്കൂളുകളുടെ അടിസ്ഥാന സൗകര്യം, സാമൂഹിക പങ്കാളിത്തം,ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ ,കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.

പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ചു കൊണ്ട് ഒട്ടനവധി മാതൃകാ പ്രവർത്തനങ്ങളാണ് സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്നത്. പാഠ്യ വിഷയങ്ങൾക്കപ്പുറം വ്യക്തിത്വ വികസനത്തിനുകൂടി ഊന്നൽ നൽകികൊണ്ടാണ് അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്,

കേരളത്തിൽ തന്നെ മാതൃകയായ SPC, NCC, JRC, NSS, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങി 20 ഓളം ക്ലബ്ബുകളിലായി എല്ലാ കുട്ടികളും പ്രവർത്തിക്കുന്നു .കുട്ടികളുടെ കലാപരമായ വാസനകൾ പ്രദർശിപ്പിക്കാനുള്ള ആർട്ട്‌ ഗ്യാലറി, ADULT TINKERING LAB, ട്രാഫിക് ബോധവൽക്കരണം നടത്തുന്നതിനുള്ള ജില്ലാ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ശാസ്ത്ര പോഷിണി ലാബുകൾ എന്നിവ സ്കൂളിൽ സജീകരിച്ചിട്ടുണ്ട്. കൂടത്തെ 22000പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സിവിൽ സർവീസ് പരിശീലനം അടക്കം സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് പി ടി എ യും, സ്കൂൾ അധികൃതരും ചേർന്ന് നടത്തുന്നത്.

റിപ്പോർട്ട് : സുജീഷ്ലാൽ

error: Content is protected !!