
ക്യാൻസർ ബാധിതനായി ദുരിതാവസ്ഥയിലായി വീട്ടുകാർ ഉപേക്ഷിച്ചു മറ്റ് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞുവന്ന ചിതറ ഗ്രാമപഞ്ചായത്തിലെ അയിരക്കുഴി തച്ചൂർ സ്വദേശി സുരേന്ദ്രനെ ബന്ധുക്കളുടെ ആവശ്യപ്രകാരം ചിതറ, കടക്കൽ സർവീസ് സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്‌മാരായ കരകുളം ബാബു, എസ്. വിക്രമൻ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാൻ അമ്മൂട്ടി മോഹനൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു.എസ്, വിക്രമൻ, കരകുളം ബാബു, SHO രാജേഷ്, ബിജോയ് എന്നിവർ ചേർന്ന് ഗാന്ധിഭവൻ പ്രതിനിധികൾക്ക് കൈമാറി.



