
ജില്ലയിലെ ആരോഗ്യവകുപ്പ് സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും 2022 ലെ പ്രവർത്തന മികവ് അടിസ്ഥാമാക്കി നൽകിയ അവാർഡിന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ കാർത്തിക ഭാസ്കറും, വി ശശിധരനും അർഹരായി. ജില്ലയിലെ മികച്ച മൂന്ന് പബ്ലിക് റിലേഷൻ ഓഫീസർമാരിൽ ഒരാളായാണ് കാർത്തിക തെരെഞ്ഞെടുക്കപ്പെട്ടത്.

മികച്ച നേഴ്സിംഗ് അസിസ്റ്റന്റുമാരിൽ ഒരാളാണ് ശ്രീ ശശിധരൻ.കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ: പി കെ ഗോപൻ ഇരുവർക്കും അവാർഡ് നൽകി.



