
ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം 2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി അധ്യക്ഷത വഹിക്കും, പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത സ്വാഗതം പറയും. യോഗത്തിൽ പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുക്കും

.ഇട്ടിവ പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു ഓഫീസ് കെട്ടിടം. കാലപഴക്കം ചെന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി അവിടെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നിലയുള്ള മനോഹരമായ ഓഫീസ് സമുച്ചയമാണ് വിഭാവനം ചെയ്തിട്ടുള്ളത്.പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ടും, തനത് ഫണ്ടും ഉൾപ്പടെ ഒരുകോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി വകയിരിത്തിയിരിക്കുന്നത്.


