
2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്‌കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ നേടാത്ത സ്ഥാപനങ്ങളിൽ നിന്ന് നിയമപ്രകാരം അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും.


