

കടയ്ക്കൽ തിരുവാതിര വേദിയെ ജനസാഗരമാക്കി ആൽമരം ബാൻഡ് 5-03-2023 വൈകുന്നേരം 7 മണി മുതൽ ആരംഭിച്ച ആൽമരത്താളം എന്ന മ്യൂസിക്കൽ ഷോ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഉത്സവ നഗരിയിലേയ്ക്ക് ഒഴുകിയെത്തിയത്.
യൂട്യൂബിലും, ഇൻസ്റ്റാഗ്രാമിലും പരിചിതമായ ആൽമരം ബാൻഡ് ആണ് പരിപാടി അവതരിപ്പിച്ചത്. ക്യാമ്പസ് ട്രെൻഡ് ആയി മാറിയ ഈ പ്രോഗ്രാം കാണാൻ വിദൂര ദേശത്തുനിന്നും, പെൺകുട്ടികൾ അടക്കമുള്ള സംഘങ്ങൾ നേരത്തെ എത്തി.
അജിതകുമാർ നോർത്തേൺ കൺസ്ട്രക്ഷൻ കടയ്ക്കൽ, ഇക്ബാൽ ദർപ്പക്കാട്, വിനോദ്, വിജേഷ് കളരിയിൽ ഹൌസ് ഇണ്ടവിള, ഷിബു കടയ്ക്കൽ ഫാൻസി, സുൽത്താൻ വീട്ടിൽ മുജീബ് പട്ടാണിമുക്ക് എന്നിവരാണ് ഈ പരിപാടി സ്പോൺസർ ചെയ്തത്.’പൂമരം പൂത്തുലഞ്ഞേ’ എന്ന ഗാനം കൊട്ടിപ്പാടിക്കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന സംഗീത കൂട്ടായ്മയാണ് ‘ആൽമരം മ്യൂസിക് ബാൻഡ്’.
പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവ വിദ്യാർത്ഥികളായ പതിനൊന്നോളം കലാകാരന്മാർ അടങ്ങുന്ന ഈ സംഗീത കൂട്ടായ്മ. ഓരോ വിഭാഗത്തിലും കഴിവ് തെളിയിച്ച അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്,സാരംഗ്, വൈഷ്ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരാണ് ആൽമരത്തിന്റെ നായകന്മാർ.






