
കാണാനില്ലായിരുന്ന കടയ്ക്കൽ സ്വദേശിയെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ കിരാല കൊടിവിള വീട്ടിൽ സുദേവനെയാണ്(64) കിരാല ജംഗ്ഷനിൽ ഉള്ള ആൾ പാർപ്പില്ലാത്ത വീടിനുള്ളിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി സുദേവനെ കാണ്മാനില്ലായിരുന്നു. കടയ്ക്കൽ പോലീസ് എത്തി ഇൻക്വസ്റ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മാർട്ടത്തിനായി അയച്ചു. സംസ്കാരം നാളെ കിളിമാനൂർ സമത്വതീരം ക്രിമിറ്റോറിയത്തിൽ നടക്കും. ബീനയാണ് സുദേവന്റെ ഭാര്യ. ഗോപിക, ദേവിക എന്നിവർ മക്കളാണ്.

