
തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു.കലയപുരത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. നാദാപുരത്ത് നിന്നും തമിഴ്നാട്ടിലേക്ക് തടിയും കയറ്റി വന്ന ലോറിയാണ് മൈലം തോട്ടിലേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും കൊല്ലത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
