വിലങ്ങറ തൃക്കുഴിയൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹത്സവം 2023 ഫെബ്രുവരി 2,3,4,5 തീയതികളിൽ നടക്കുകയാണ്.
ഇതിന്റെ മുന്നോടിയായുള്ള വേൽ ഘോഷയാത്ര കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും 2-02-2023 വൈകുന്നേരം 3 മണിയ്ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലങ്ങറ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി.
വിലങ്ങറ കവടിയാട്ടത്തിനുള്ള പവിത്രമായ വേലുകൾ തിരുവനന്തപുരം ഉള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നുമാണ് കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഇവിടെനിന്നും കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രം വഴി വിലങ്ങറ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.
കടയ്ക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ലഘു ഭക്ഷണവും നൽകി. നൂറ് കണക്കിന് ഭക്തർ വൃതശുദ്ധിയോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. വിലങ്ങറ ക്ഷേത്ര ഭാരവാഹികൾ നന്ദി പറഞ്ഞു.