
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൂതന സംവിധാനങ്ങളോടു കൂടിയ ബേണ്‍സ് ഐസിയു പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഇതേറെ സഹായിക്കും. 8 ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മള്‍ട്ടിപാര മോണിറ്റര്‍, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫില്‍ട്ടര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് ബേണ്‍സ് ഐസിയു സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റ മൂന്നാമത്തെ നൂറു ദിന കര്‍മപരിപാടിയോടനുബന്ധിച്ച് ബേണ്‍സ് ഐസിയു ഉദ്ഘാടനം ചെയ്യും.


