
NSS കടയ്ക്കൽ മേഖലാ സമ്മേളനത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം.കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പാവല്ല ഓഡിറ്റോറിയത്തിൽ സമാപിച്ചു.

എൻ. എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ചിതറ എസ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

കടയ്ക്കൽ മേഖലയിലെ 22 കരയോഗങ്ങളിൽ നിന്നുള്ളവരും,വനിത സംഘങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തുതുടർന്ന് പാവല്ല ഓഡിറ്റോറിയത്തിൽ നടക്കുന്ന മേഖല പ്രവർത്തക യോഗവും, പ്രതിഭ സംഘവും എൻ. എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ. ചിതറ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് സെക്രട്ടറി ജയപ്രകാശ് അവതരിപ്പിച്ചു.



