കൊല്ലത്തെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്.

കടൽ കാഴ്ചകളും,അസ്തമയവും , തുറമുഖവും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തങ്കശ്ശേരിയിൽ ഒട്ടനവധി വൈവിധ്യങ്ങളായ പദ്ധതികളാണ് നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്.

കൊല്ലം ലൈറ്റ് ഹൗസിനോട് ചേർന്ന് തുറമുഖ വകുപ്പിന്റെ നിർമ്മാണ ചുമതലയിൽ തങ്കശ്ശേരി പുലിമുട്ടിനടുത്ത് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള പാർക്കും, സൈക്കിൾ ട്രാക്കും, ഇരിപ്പിടങ്ങളും, അലങ്കാര വിളക്കുകളും ഒരുക്കിയിട്ടുള്ളത്.

കൂടാതെ ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും,കടല്‍ക്കാഴ്ച കാണാൻ വ്യൂ ഡെക്കും, റസ്റ്ററന്റ്, ഷോപ്പുകൾ, ഇൻഫർമേഷൻ സെന്റർ, കിയോസ്‌കുകൾ, പുലിമുട്ടിന്റെ സൗന്ദര്യവൽക്കരണം, ലാൻഡ് സ്‌കേപ്പിങ്, റാമ്പ്, ചെറുപാലം, പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചു വരുന്നു



