
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി സൈബർ സുരക്ഷയെക്കുറിച്ച് ഒരാഴ്ചത്തെ ഹ്രസ്വകാല കോഴ്‌സ് നടത്തും. മാർച്ച് 6 മുതൽ 10 വരെ തീയതികളിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നോസിറ്റി കാമ്പസിലാണ് കോഴ്സ് നടക്കുക.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. മാർച്ച് 3 നകം ksaac.duk.ac.in/registration.php വഴി രജിസ്റ്റർ ചെയ്യണം.


