
വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) പൊതുജനങ്ങൾക്കായി ഫെബ്രുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്സിൽ രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in ലൂടെ ഫെബ്രുവരി 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.



