
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌ക്കാരംദാനവും സാംസ്കാരിക സന്ധ്യയും പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു .

26-02-2023 ഞായർ 4 മണിക്ക് കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ അധ്യക്ഷനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം പറഞ്ഞു.

പുരസ്‌കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെ നജീബത്ത്,കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു,

സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, സി പി ഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, ഡി സി സി മെമ്പർ എ താജുദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് സുധിൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എം മാധുരി വാർഡ് മെമ്പർ പ്രീജ മുരളി,

ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ : റ്റി എസ് പ്രഫുല്ലഘോഷ്, വി ബാബു എ കെ സെയ്ഫുദീൻ, ജെ എം മർഫി, എസ് പ്രഭാകരൻ പിള്ള, വി വിനോദ്, കെ സുഭദ്ര, കെ ജെസ്സി,

ശ്യാമള വിലാസൻ, ആർ അനിരുദ്ധൻ, ബാങ്ക് ജീവനക്കാർ, പ്രതിഭ പുരസ്‌കാര ജേതാക്കൾ,ഗ്രന്ഥശാല, ക്ലബ് ഭാരവാഹികൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി പി അശോകൻ നന്ദി പറഞ്ഞു.

കടയ്ക്കൽ നാട്ടിൽ നിന്നും വളർന്നുവന്ന കലാ സാംസ്‌കാരിക രംഗത്തും, സാമൂഹിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു

കൂടാതെ കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഗ്രന്ഥശാല, ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ്, ഉപകരണങ്ങൾ എന്നിവയും വാങ്ങി നൽകി.

കടയ്ക്കലിലേയും കുമിളിയേയും വിവിധ സ്കൂളുകളിൽ നിന്ന് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് അവാർഡ് നൽകി, നെൽകൃഷി കാർക്കുള്ള കനകക്കതിർ പദ്ധതി വിതരണവും നടന്നു,
ഗാന്ധിഭവൻ സെക്രട്ടറി അഡ്വക്കേറ്റ് സോമരാജന് ബാങ്കിന്റെ പ്രത്യേക പുരസ്കാരം സമ്മാനിച്ചു





