
കടയ്ക്കൽ തിരുവാതിര വേദിയിൽ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ യുവ കവികളുടെ സാന്നിധ്യംകൊണ്ട് ധന്യമായ വേദിയായിരുന്നു സാഹിത്യ സദസ്സ് ,മനുഷ്യ സ്നേഹത്തിന്റെ മാതൃകകൾ നല്ല കാട്ടിതന്ന് കവിതകൾ ആലപിച്ചുകൊണ്ട് മുരുകൻ കാട്ടാക്കട ഉൾപ്പെടെയുള്ള കവികൾ ആസ്വാദക മനസ്സുകൾ കീഴടക്കി.

പ്രശസ്ത കവി ഡോ തോട്ടം ഭൂവനേന്ദ്രൻ നായർ, യുവ കവികളായ
ദീപക് ചന്ദ്രൻ മങ്കാട്,രശ്മിരാജ്,സ്വപ്ന ജയൻ, ദീപ്തി സജിൻ മൃദുല റോഷൻ,അയിഷാ അഹമ്മദ് എന്നിവർ പങ്കെടുത്തു.

സമന്വയം സാഹിത്യ സമിതി പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷനായിരുന്നു. സമന്വയം സാഹിത്യ സമിതി കടയ്ക്കൽ
യൂണിറ്റി സ്റ്റാർസ്, കടയ്ക്കൽഎന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .പ്രശസ്ത കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ ആരംഭിച്ച സാംസ്കാരിക കൂട്ടായ്മയാണ് സമന്വയം സാഹിത്യ സമിതി.

അതുപോലെതന്നെ കടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് യൂണിറ്റി സ്റ്റാർസ്.വേദിയിൽ വച്ച് യുവ കവികളായ രശ്മി ചന്ദ്രൻ,സ്വപ്ന ജയൻസ്, മൃദുല റോഷൻ എന്നിവരുടെ കൃതികൾ മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു




