ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി

ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി

ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി.തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച്നടന്ന ഘോഷയാത്രയ്ക്ക്തഴവാ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയാണ് സ്വീകരണം നൽകി മാതൃകയായത്. ഇടവക വികാരി ഫാ. ബിനോയി സി പി യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

പ്രമേഹമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും

ടൈപ്പ് വൺ ഡയബറ്റിക് ആയ കുട്ടികൾ ഉള്ള രക്ഷിതാക്കൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സാമൂഹികനീതി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. ‘മിഠായി’ പദ്ധതിക്ക് കീഴിലുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.…

കടയ്ക്കൽ തിരുവാതിര 2023 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ തിരുവാതിര 2023 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. 2023 ഫെബ്രുവരി 24 ന് കൊടിയേറി മാർച്ച്‌ 10 കുരു…

ഇഗ്നോയിൽ പ്രവേശനം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ഒ.ഡി.എൽ&ഓൺലൈൻ) പ്രോഗ്രാമുകളിൽ (ഫ്രഷും/ റീരജിസ്‌ട്രേഷനും) ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ,…

വിവരാവകാശ നിയമം: സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) പൊതുജനങ്ങൾക്കായി ഫെബ്രുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്സിൽ രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർക്ക്…

വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം: മന്ത്രി വീണാ ജോർജ്

വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ കേരളം‘: ശ്രദ്ധിക്കാം തടയാം വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു കാമ്പയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച…

സൈബർ സുരക്ഷയിൽ ഹ്രസ്വകാല കോഴ്‌സ്

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി സൈബർ സുരക്ഷയെക്കുറിച്ച് ഒരാഴ്ചത്തെ ഹ്രസ്വകാല കോഴ്‌സ് നടത്തും. മാർച്ച് 6 മുതൽ 10 വരെ തീയതികളിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നോസിറ്റി കാമ്പസിലാണ് കോഴ്സ് നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.…

നിക്ഷേപ സമാഹരണത്തിന് തുടക്കമാകുന്നു; ലക്ഷ്യം 9,000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം 15ന് ആരംഭിക്കുന്നു. മാർച്ച് 31 വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. ‘സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നിക്ഷേപത്തിന്റെ 30…

ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം 2023 ഫെബ്രുവരി 13 തിങ്കളാഴ്ച 3 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ നടന്നു. ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃതയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…