
നവോദയ സാംസ്‌കാരിക സമിതി ദമ്മാം അൽ ഹസ്സ ഏരിയയിലെ നവോദയ പ്രവർത്തകനായിരുന്ന ചിതറ ബൗണ്ടർമുക്ക് നെല്ലിക്കുന്നുംപുറം സ്വദേശി സലീം ദാവൂദിനാണ് സഹായം കൈമാറിയത്.
അല്ഹസ്സയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നു വീട്ടിൽ ഫിസിയോതെറാപ്പിയുമായി ചികിത്സയിൽ ആണ് സലീം
ഇന്ന് രാവിലെ നവോദയ കേന്ദ്ര രക്ഷാധികാരി സഖാവ് പ്രദീപ് കൊട്ടിയത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തകർ സലീം ദാവൂദിന്റെ വീട്ടിൽ എത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു സലിം ദാവൂദിനു കയ്മാറി. പ്രവാസി സംഘം ജില്ലാ കമ്മിറ്റിഅംഗം ശ്രീ സിയാദ് കിഴക്കുംഭാഗം, കടയ്ക്കൽ ഏരിയകമ്മിറ്റി അംഗം സജീർ മുക്കുന്നം, നൗഫൽ എന്നിവർ സന്നിഹിതരായിരുന്നു.



