അസുഖ ബാധിതയായി ചികിത്സയിലായിരുന്ന മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ (58) അന്തരിച്ചു മഹിളാ അസോസിയേഷൻ പത്തനംതിട്ട ഏരിയാ ജോയിന്റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കൽ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര ഗ്രാമ പഞ്ചായത്തംഗവുമായിരുന്നു. ഭർത്താവ്: മൈലപ്ര മാധവവിലാസത്തിൽ എൻ. ആർ സുനിൽ കുമാർ (സിപിഎം മൈലപ്ര ലോക്കൽ കമ്മിറ്റിയംഗം, എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്) . മക്കൾ: ശരത് എസ്. കുമാർ (ബാങ്ക് ഓഫ് ബറോഡ പന്തളം ബ്രാഞ്ച്), ശ്വാമിലി എസ്.കുമാർ (മൈലപ്ര പഞ്ചായത്ത് ഇന്റേറൺ). മരുമക്കൾ: അശ്വതി ശരത്, അരുൺ ബാനർജി (ജിയോ ടെക്നിക്കൽ അസിസ്റ്റന്റ് എറണാകുളം) സംസ്ക്കാരം (05.02.2023, ഞായറാഴ്ച്ച) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

ധാരാളം വികസന പദ്ധതികൾക്ക് മൈലപ്രയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. 100% അർപ്പിത മനോഭാവത്തോടെ ജന സേവനം ചെയ്യുന്നയാളായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരം നേടുകയും ഇപ്പോഴും പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ ഒന്നാമത്തെ പഞ്ചായത്തായി മൈലപ്രയെ നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു