
മങ്കാട് വായനശാല& ഗ്രന്ഥശാല 2022 വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവും മലയാള ഭാഷ മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. SSLC, +2, വിദ്യാഭ്യാസ അവാർഡും ,വിവിധ എൻഡോവ്മെന്റുകളും,ബാലകലോത്സവ വിജയി കൾക്കുള്ള ഉപഹാരങ്ങളും, ജില്ലാ പഞ്ചായത്തു് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി J. നജീബത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ ജെ.സി. അനിൽ,കുമ്മിൾ പഞ്ചായത്ത്പ്രസിഡന്റ് ശ്രീ.കെ. മധു എന്നിവർ ചേർന്നു വിതരണം നടത്തി. കുമ്മിൾ പഞ്ചായത്ത് വൈ.പ്രസിഡന്റ് ശ്രീമതി P.രജിതകുമാരി , ദീപക് ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ AM ഇർഷാദ്, E.V.ജയപാലൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രസിഡന്റ് ശ്രീ. ട. മുരളിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി D. അജയൻ സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ ശ്രീമതി ഷൈനി. T.P. കൃതഞ്ജത രേഖപ്പെടുത്തി.



