
കടയ്ക്കൽ പ്രൊഡ്യൂസർ കമ്പനി ഓഫീസ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.2023 ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനാകും

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ, നബാർഡ് DDM റ്റി കെ പ്രേകുമാർ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കും,ആശംസ അറിയിച്ചുകൊണ്ട് കേരള കാർഷിക സർവകലാശാല പ്രൊഫസർ ഡോക്ടർ പ്രകാശ് രാമകൃഷ്ണൻ, കാംകോ ഡയറക്ടർ എസ് ബുഹാരി, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട് കൊല്ലായിൽ സുരേഷ് കേരള അസോസിയേഷൻ ഫോർറൂറൽ ഡെവലപ്മെന്റ് ചെയർമാൻ ഡോക്ടർ നടക്കല്‍ ശശി, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ പി ഷൈൻ കുമാർ, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഡയറക്ടർ ഡോക്ടർ സിബി ജോസഫ്, ചടയമംഗലം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സംഗീത എം എസ്, കടക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി, വാർഡ് മെമ്പർ പ്രീജാമുരളി കടക്കൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പി പ്രതാപൻ,

കടക്കൽ കൃഷി ഓഫീസർ വി പി ശ്രീജിത്ത് കുമാർ, CBBO സ്റ്റേറ്റ് സബിൻ ജോസ്,, CBBO കോഡിനേറ്റർ പ്രസൂൺ ജി എസ് എന്നിവർ സംസാരിക്കും.ചെറുകിട നാമമാത്ര കർഷകർ നേതൃത്വം നൽകുന്നതും അവരുടെ കൂട്ടായ്മയിലൂടെ രൂപീകരിക്കുന്നതുമായ പ്രസ്ഥാനങ്ങളാണ് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ.കർഷകർ തന്നെ മുൻക്കൈയെടുത്ത് അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ച് മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ച് സ്വദേശത്തും, വിദേശത്തും വിപണനം നടത്തി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുകയാണ് ഇവയുടെ ലക്ഷ്യം.ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദനം, സംഭരണം,സംസ്‌ക്കരണം വിതരണം എന്നിവ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്നതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.





