
പഴമക്കാരുടെ ‘കാളച്ചന്ത’ വജ്ര ജൂബിലി ആഘോഷിക്കുമ്പോൾ ശ്രദ്ധേയമായി തിരുവാതിര നൃത്ത സമർപ്പണം.
ആറ് പതിറ്റാണ്ടു മുമ്പ് കർഷക കാരണവന്മാർ നെൽക്കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പാലോട് കന്നുകാലി ചന്തയുടെയും കാർഷിക മേളയുടെയും വാർഷികാഘോഷ വേദിയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
സമൂഹ തിരുവാതിരയിൽ കുടുംബശ്രീ– സിഡിഎസ്, -എസ്എഡിഎസ് പ്രവർത്തകരായ 501 വനിതകൾ കേരളീയ വേഷം ധരിച്ച് പങ്കെടുത്തു.


