
കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18 ന് നടക്കും.പ്രഭാത പൂജകൾക്ക് ശേഷം രാവിലെ 8.30 ന് മഹാ മൃത്യുഞ്ജയ ഹോമം,രാത്രി 6.39 ന് ശ്രീ മഹാദേവന് പുഷ്പാഭിഷേകം,രാത്രി 8 മണി മുതൽ അഖണ്ഡ നാമജപം, രാത്രി 12 മണി മുതൽ അഷ്ടാഭിഷേകം, ശിവ പൂജ എന്നീ ചടങ്ങുകൾ നടക്കും.എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.



