കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്‌ളോഗ്, റീൽസ് മത്സരത്തിൽ എൻട്രികൾ സമർപ്പിക്കാനുള്ള തീയതി മാർച്ച് ആറ് വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികൾ, പ്രവർത്തനങ്ങൾ, സംരംഭങ്ങൾ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്‌ളോഗ്, റീൽസ് തുടങ്ങിയവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
മികച്ച വ്‌ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപ ക്യാഷ് അവാർഡായി ലഭിക്കും. റീൽസ് വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപയുമാണ് ക്യാഷ് അവാർഡായി ലഭിക്കുക. വിജയികൾക്ക് ക്യാഷ് അവാർഡിനൊപ്പം ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. കൂടാതെ രണ്ട് വിഭാഗത്തിലും ലഭിക്കുന്ന മികച്ച എൻട്രികൾക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. മത്സരം, നിബന്ധനകൾ എന്നിവ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക www.kudumbashree.org/reels2023.