
പ്രതിനിധി സമ്മേളനം ഉല്ലാസ് നഗറിൽ (അൽ റയാൻ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ നിസാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ, പീറ്റർ എഡ്വിൻ, വിലാസിനി എന്നിവർ സംസാരിച്ചു. 15 ഏരിയയിൽനിന്നായി 316 പ്രതിനിധികളും 50 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. സംഘാടകസമിതി വൈസ് ചെയർമാൻ ജയചന്ദ്രൻ ചാനൽ വ്യൂ സ്വാഗതവും കൺവീനർ ജി പി രാജേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ആർ രാധാകൃഷ്ണൻ (പ്രസിഡന്റ്), കെ കെ നിസാർ, വിജയകുമാർ, ദിനേശ് റാവു, സ്മിത(വൈസ് പ്രസിഡന്റുമാർ), മഞ്ജു സുനിൽ (സെക്രട്ടറി), വൈ രാജൻ, സി അജയകുമാർ, നന്ദകുമാർ, ഷിബു കടയ്ക്കൽ (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് ചവറ(ട്രഷറർ).




