കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു.

കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.
ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് 22-02-2023 ൽ കടയ്ക്കൽ ദേവീക്ഷേത്ര അങ്കണത്തിൽ അവലോകന യോഗം നടന്നു.

ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ എസ് ബിജു അധ്യക്ഷനായിരുന്നു, ഉത്സവകമ്മിറ്റി സെക്രട്ടറി വിഷ്ണു എസ് കുമാർ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ഡി. വൈ. എസ് പി വിജയകുമാർ അവലോകന യോഗത്തിൽ നിർദേശങ്ങൾ നൽകി കടയ്ക്കൽ SHO പി. എസ് രാജേഷ്, സബ് ഇൻസ്‌പെക്ടർ ജ്യോതിഷ്,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ്

ഏഴ് എടുപ്പ് കുതിരകളുടെ ചുമതലക്കാർ, കേട്ടുകാഴ്ച നടത്തുന്ന കാരക്കാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ഉത്സവകമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വിവിധ കാരക്കാരുടെ നിർദ്ദേശം സ്വീകരിച്ച് ഉത്സവം ഭംഗിയായി നടത്താനുള്ള തീരുമാനമെടുത്തു

,24-02-2023 രാവിലെ 7 മണിയ്ക്ക് കോടിയേറ്റം നടക്കും.കോടിയേറ്റാൻ കാപ്പ് കെട്ടിയ കമുക് ഇന്ന് രാവിലെ ക്ഷേത്ര നടയിൽ ആചാരപൂർവ്വം എത്തിച്ചു.