കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു.ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.

2023 ഫെബ്രുവരി 24 ന് കൊടിയേറി മാർച്ച്‌ 10 കുരു സിയോടെ സമാപിക്കും,

പ്രധാന ഉത്സവമായ തിരുവാതിര മാർച്ച്‌ 2 ന് നടക്കും.23 ന് തിരുവാഭരണ ഘോഷയാത്ര നടക്കും. മാർച്ച്‌ 24 ന് രാവിലെ 7.30 ന് കൊടിയേറും.

കോവിഡ് മഹാമാരിയ്ക്കു ശേഷം വീണ്ടും വരുന്ന തിരുവാതിര എന്ന പ്രത്യേകത കൂടിയുണ്ട്. വ്യത്യസ്തങ്ങളായ സ്റ്റേജ് പരിപാടികളാൽ 2023 ഫെബ്രുവരി 24 ന് കൊടിയേറി മാർച്ച്‌ 10 കുരു സിയോടെ സമാപിക്കും, പ്രധാന ഉത്സവമായ തിരുവാതിര മാർച്ച്‌ 2 ന് നടക്കും.

വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര, ആശശരത്തിന്റെ ഡാൻസ് മുതൽ കൈതപ്രത്തിന്റെ കച്ചേരി വരെയുള്ള പ്രോഗാമുകൾ തിരുവാതിരയ്ക്ക് മാറ്റുകൂട്ടും.

22 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും, വ്യാപാര വിപണന മേളയും, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള അമ്യുസ്മെൻറ് പാർക്കും സംഘടിപ്പിച്ചിട്ടുണ്ട്.

മാർച്ച്‌ 1ന് ഉദ്‌ഘാടനസമ്മേളനത്തോട നുബന്ധിച്ച് തമ്പുരാട്ടി മഠം (ഊട്ടുപുര) ബഹു. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ ഭക്തജനങ്ങൾക്കായി സമർപ്പിക്കുന്നു.കടയ്ക്കൽ പൊങ്കാല മാർച്ച്‌ ഒന്നിന് നടക്കും.സമാപന സമ്മേളനം മാർച്ച്‌ 10 ന് ബഹു :ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

error: Content is protected !!