പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ്a പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച്കൊണ്ട് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം ഉദ്ഘാടനവും, സ്കൂളിന്റെ നൂറ്റിഇരുപതാം വാർഷിക ആഘോഷവും ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.
കുട്ടികൾക്കാപ്രകൃതിയോട് ഇണങ്ങിയുള്ള നിർമ്മാണരീതിയിൽ സ്കൂൾ മുറ്റത്ത് ശിൽപ്പങ്ങളും, വെള്ളച്ചാട്ടവും, ഒരിക്കിയിട്ടുണ്ട്, കൂടാതെ 9 ഹൈടെക് ക്ലാസ്സ്മുറികളും ഒരുക്കിയിട്ടുണ്ട്.
ആധുനിക സങ്കേതങ്ങളുടെ സഹായത്താൽ തൊട്ടും, കണ്ടും കുട്ടികൾക്ക് പഠിക്കാൻ കഴിയും. ക്ലാസ്സ് മുറികൾ വർണ്ണ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റൽ സ്ക്രീൻ, പ്രൊജക്ടർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾ പി. റ്റി. എ പ്രസിഡന്റ് സി ദീപു അധ്യക്ഷനായിരുന്നു, ആൽത്തറമൂട് വാർഡ് മെമ്പർ ജെ എം മർഫി സ്വാഗതം പറഞ്ഞു,
സ്കൂൾ ഹെഡ്മാസ്റ്റർ ഹുമാംഷാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ,
കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം മനോജ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കടയിൽ സലിം, ശ്രീമതി കെഎം മാധുരി,
ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സുധീൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൗലീ സി ആർ ചടയമംഗലം എ ഇ ഒ ആർ ബിജു, ബിആർസി കോഡിനേറ്റർ രാജേഷ് ആർ, സമഗ്ര ശിക്ഷ അഭിയാൻ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഹരികുമാർ ജി കെ,
പ്രീസ്കൂൾ പ്രോഗ്രാം ഓഫീസർ സബീന എസ് സീനിയർ അസിസ്റ്റന്റ് ഷാനി വാർഷികാഘോഷ കൺവീനർ ദിലീപ് കുമാർ, അധ്യാപകർ പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി സലിം ജോസഫ്,നന്ദി പറഞ്ഞു.