
ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം 2023 ഫെബ്രുവരി 15 ന് ബുധനാഴ്ച 10 മണിയ്ക്ക് ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി. അമൃത നിർവ്വഹിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ വന്ന പുതിയൊരു തുടക്കമാണ് ഹരിതകർമ്മസേന. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് .ഇതിനായി പുതിയ സംവിധാനങ്ങൾ ഒരുക്കേണ്ടത് പഞ്ചായത്തുകളാണ് ഹരിത കർമ്മ സേന പ്രവർത്തനം വിജയകരമാക്കുന്നതിനു വേണ്ട അവശ്യ ഘടകം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ വന്ന പുതിയൊരു തുടക്കമാണ് ഹരിതകർമ്മസേന. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് .ഇതിനായി പുതിയ സംവിധാനങ്ങളാണ് ഹരിത കർമ്മ സേന പ്രവർത്തനം വിജയകരമാക്കുന്നതിനു വേണ്ട അവശ്യ ഘടകം.



