
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മാർക്കറ്റ്- ബസ്റ്റാന്റ് വൺവേ റോഡ്, ടൗൺഹാൾ അഞ്ച്മുക്ക് റോഡ് പ്രണവം -മണലിൽ റോഡ് എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു.

വൺവേ റോഡിന് 60 ലക്ഷം രൂപയും മറ്റു രണ്ട് റോഡുകൾക്കുമായി 20 ലക്ഷം രൂപ വീതവുമാണ് ചിലവഴിച്ചത്.ഹരിത കർമ്മ സേനയ്ക്ക് ട്രോളി, യൂണിഫോം,ഐഡന്റിറ്റി കാർഡ്, വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം എന്നീ പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു.ബസ്റ്റാന്റിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, വൈസ് പ്രസിഡന്റ് ആർ ശ്രീജ സ്വാഗതം പറഞ്ഞു, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കടയിൽ സലീം,

കെ. എം മാധുരി, പഞ്ചായത്ത് മെമ്പർമാരായ കെ വേണു, ലൗലി സി ആർ, ആർ സി സുരേഷ്, പ്രീതൻ ഗോപി, സുഷമ ജി സബിത ഡി എസ് ജെ എം മർഫി, അനന്തലക്ഷ്മി എസ്, പ്രീജ മുരളി,റീന എസ്, ഷാനി എസ് എസ്,അരുൺ കെഎസ്,വി ബാബു, ഹരിതകർമ്മ, സേനാഗങ്ങൾ, പൊതുജനങ്ങൾ പങ്കെടുത്തു.

പഞ്ചായത്ത് സെക്രട്ടറി രാജമോഹനൻ കൃതജ്ഞത രേഖപ്പെടുത്തി.





