
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച കുതിരയെടുപ്പ് 18-02-2023 വൈകുന്നേരം 5 മണിയ്ക്ക് നടന്നു.

ക്ഷേത്രചാര പ്രകാരം ഗജവീരൻ ഇഭകുല രാജകേസരി പുതുപ്പള്ളി സാധുവിന്റെ പുറത്ത് അരത്തകണ്ടപ്പന്റെ തിടമ്പേറ്റി താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മണലുവട്ടം, പൊതിയാരുവിള നാട് ചുറ്റി തിരിച്ച് ക്ഷേത്ര സന്നിധിയിൽ എത്തി. തുടർന്ന് കരക്കാർ വൃത ശുദ്ധിയോടെ 3 കുതിരയും തോളിലേറ്റി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു.



