പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ”ഹരിതവിദ്യാലയം” റിയാലിറ്റി ഷോ സീസൺ 3 യിൽ കടയ്ക്കൽ GVHSS ന് 91മാർക്ക് ലഭിച്ചു.

കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം.750 സ്‌കൂളുകളാണ് ഇതിലേക്ക് അപേക്ഷ അയച്ചത്

അതിൽ നിന്നും 110 സ്‌കൂളുകളെ തിരഞ്ഞെടുത്ത് റിയാലിറ്റി ഷോ നടത്തി അവസാന റൗണ്ടിൽ 15 സ്‌കൂളുകളെ തിരഞ്ഞെടുക്കും. ഈ സ്‌കൂളുകളിൽ ജൂറി അംഗങ്ങൾ നേരിട്ട് സന്ദർശിച്ച് ഭൗതിക സാഹചര്യങ്ങൾ പരിശോധിച്ചശേഷം വിജയികളെ പ്രഖ്യാപിക്കും.31-01-2023 ൽ രാത്രി 7.30 നാണ് വിക്ടേഴ്‌സ് ചാനലിൽ ഈ റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്തത്.

കടയ്ക്കൽ, GVHSS ലെ പി ടി എ യും അധ്യാപകരും സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച സ്‌ക്രീനിൽ തത്സമയം പരിപാടികൾ കണ്ടു. സ്കൂളിലെ മിടുക്കരായ വിദ്യാർഥികൾ ജൂറി അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടികൾ കൃത്യമായ മറുപിടി നൽകി.സ്കൂൾ പ്രിൻസിപ്പാൾ നജീം, വൈസ് പ്രിൻസിപ്പാൾ റ്റി വിജയകുമാർ, പി ടി എ പ്രസിഡന്റ്‌ അഡ്വ. റ്റി ആർ തങ്കരാജ്, അധ്യാപർ, രക്ഷിതാക്കൾ എന്നിവർ കുട്ടികളോടൊപ്പം റിയാലിറ്റി ഷോ കണ്ടു. മാർക്ക്‌ പ്രഖ്യാപിച്ചപ്പോൾ കരഘോഷത്തോടെ എല്ലാവരും സന്തോഷം പങ്കിട്ടു.