
സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ്31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


