
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ ബി മോഹൻദാസും അംഗമായി ബി വിജയമ്മയും ചുമതലയേറ്റു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം സത്യവാചകം ചൊല്ലിക്കൊടുത്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ. വി കെ വിജയൻ, റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ അഡ്വ. എം രാജഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


