
പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച്കൊണ്ട് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹു മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കുട്ടികൾക്കായി സമർപ്പിക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : സാം കെ ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാർധരൻ,കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, പി റ്റി എ പ്രസിഡന്റ് സി ദീപു,വാർഡ് മെമ്പർ ജെ. എം മർഫി,പ്രഥമാധ്യാപകൻ ഹുമാം ഷാ, ജനപ്രതിനിധികൾ,

പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കും.പ്രകൃതിയോട് ഇണങ്ങിയുള്ള നിർമ്മാണരീതിയിൽ സ്കൂൾ മുറ്റത്ത് ശിൽപ്പങ്ങളും, വെള്ളച്ചാട്ടവും, ഒരിക്കിയിട്ടുണ്ട്, ഒരു കൃത്രിമ കുളവും ഉണ്ട്കൂടാതെ ഹൈടെക് ക്ലാസ്സ്‌മുറികളും ഒരുക്കിയിട്ടുണ്ട് ,

പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഒരു ട്രയിനിന്റെ മാതൃകയിൽ ചിത്ര പണി ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.





