സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 1 ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കും. പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി 3 ഒഴിവുകളാണുള്ളത്. 6000 രൂപയാണ് പ്രതിമാസ ഹോണറേറിയം. മദ്യം, മയക്കുമരുന്ന്, റാഗിങ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡു സുരക്ഷ, മാനസിക ആരോഗ്യം, ഭരണഘടനാ വിദ്യാഭ്യാസം, പരിസ്ഥിതി പുനരുദ്ധാരണം എന്നിവ സംബന്ധിച്ചുമുള്ള ബോധവത്ക്കരണ പരിപാടികള്‍ യുവജനങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള മേഖലകളില്‍ സംഘടിപ്പിക്കുകയാണ് ജോലി.

യോഗ്യത: പ്ലസ്ടു. പ്രായപരിധി 18 നും – 40 നുമിടയില്‍. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, അപേക്ഷകരുടെ ഫോട്ടോ, എന്നിവയുമായി ഫെബ്രുവരി 1 രാവിലെ 9.30ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.