
കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് പേപ്പർ ബില്ലിനു പകരം ഹരിത ബിൽ( എസ്എംഎസ് ബിൽ) തിരഞ്ഞെടുക്കാൻ അവസരം. വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ, ഒാൺലൈൻ പേയ്മെന്റ് ലിങ്ക് ആയ https://epay.kwa.kerala.gov.in/quickpay-ൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ, കടലാസ് രഹിത ബിൽ തിരഞ്ഞെടുത്ത് വാട്ടർ അതോറിറ്റിയുടെ ഗോ ഗ്രീൻ സംരംഭത്തിൽ പങ്കാളികളാവാം.
ഇത്തരത്തിൽ, ഹരിത ബിൽ തിരഞ്ഞെടുത്താൽ, എസ്എംഎസ് വഴി മാത്രമാവും തുടർ ബില്ലുകൾ നൽകുക. 580822 ഉപഭോക്താക്കളാണ് ഇതുവരെ കടലാസ് രഹിത ബില്ലുകൾ തിരഞ്ഞെടുത്തത്.

