
കടയ്ക്കൽ ആറ്റുപുറം റോഡിൽ SN കളർലാബിന് സമീപം ഇന്ന് വെളുപ്പിനാണ് അപകടം നടന്നത്.എയർപോർട്ടിൽ നിന്നും മടങ്ങി വന്ന പേഴുംമൂട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല , പോസ്റ്റ് ഒടിഞ്ഞ് വീണതിനാൽ ഗതാഗത തടസം ഉണ്ടായി കെ. എസ് ഇ ബി യും, ഫയർ ഫോഴ്‌സും, പോലീസും സംഭവ സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.കെ. വി ലൈൻ ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ കടയ്ക്കലിൽ വൈദ്യുതി മുടങ്ങും.

