അന്തരിച്ച സി പി ഐ എം ഏരിയ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി .

ദീർഘ നാൾ അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന ഇട്ടിവ പഞ്ചായത്തിലും, തുടർന്ന് ചുണ്ടയിലെ വസതിയിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു. സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ, സി. പി ഐ എം ജില്ലാ സെക്രട്ടറി കൊല്ലയിൽ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹൻ, എസ് വിക്രമൻ,എബ്രഹാം,ജില്ലാ കമ്മറ്റി അംഗം രാജഗോപാൽ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.12 മണിയ്ക്ക് ഇട്ടിവ മസ്ജിദിൽ ഖബറടക്കി

ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.വാഗമൺ ഗവ. ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഷീലമണിയാണ് ഭാര്യ ഡോക്ടർ അനുജ ഷരീഫ്, അമൽ എം ഷെരീഫ് എന്നിവർ മക്കളാണ്.