
പ്രശസ്ത കവി ദീപു ആർ എസ് ചടയമംഗലം രചിച്ച പുതിയ ആൽബത്തിന്റെ പ്രകാശനം നടന്നു.

Dr തൃശൂർ കൃഷ്ണകുമാർ ന്റെ സംഗീതത്തിൽ ദീപു RS ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ച് ശ്രീ പി ജയചന്ദ്രൻ ആലപിച്ച “ഏതോ രാവിന്റെ ഏകാന്തതയിൽ”എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം തിരുമല ചന്ദ്രനും തിരുവനന്തപുരം ഷോഗൻസ് കോമഡി ടീം അംഗങ്ങളും ചേർന്ന് ചടയമംഗലം ശ്രീ കുഞ്ഞയ്യപ്പ ക്ഷേത്ര സന്നിധിയിൽ നിർവഹിച്ചു.

മകര വിളക്ക് ദിവസമായ ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്ക് സത്യം ഓഡിയോസ് ന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഗാനം റിലീസ് ചെയ്യും.

