
നിലമേൽ മടത്തറ PWD റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ബോർഡുകൾ യഥാ സ്ഥലത്ത് പുനസ്ഥാപിക്കാത്തത് അപകടം ക്ഷണിച്ചു വരുത്തുകയാണ്.

അപകടകരമായ വളവുകളിലടക്കം സ്ഥാപിച്ചിരുന്നവയാണിത്.കുറച്ച് മാസങ്ങൾക്കുമുന്നേ വാട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ ഇടുന്നതിനു വേണ്ടി കുഴിയെടുത്തപ്പോൾ നീക്കം ചെയ്തതാണിത്.

നിലമേൽ മുതൽ കടയ്ക്കൽ വരെ ഏതാണ്ട് പത്തോളം ബോർഡുകൾ നിലത്ത് കിടന്ന് നശിക്കുന്ന അവസ്ഥയാണ്.

അതുപോലെ തന്നെ റോഡിൽ അഗാഥമായ കുഴിയുള്ള ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടറും പലയിടത്തും പിഴുതു കിടക്കുകയാണ്.

രാത്രി വണ്ടി ഓടിക്കുന്ന ഡ്രൈവർമാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ, അന്തർസംസ്ഥാന പതയായഅതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ഇത് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിനു് അതിൽ ഭാഗഭാക്കുകളായ എല്ലാ ആളുകളും വേഗത്തിലും കൃത്യമായും പരസ്പരം ആശയവിനിമയം നടത്തേണ്ടതു് അത്യന്താപേക്ഷിതമാണു്.

ഇതിനു പല മാർഗ്ഗങ്ങളുമുണ്ടു്. ഗതാഗതത്തിനിടയിൽ ശബ്ദം, ദൃശ്യം എന്നീ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് പരസ്പരം സമ്പർക്കം പുലർത്തുന്ന അടയാളങ്ങൾ ട്രാഫിക് നിയമങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘടകം കൂടിയാണു്.



