വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടാനുബന്ധിച്ച് കുഞ്ഞു പ്രതിഭകൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും, ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.വെള്ളാർവട്ടത്തെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഈ കൂട്ടായ്മ കലാ, സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാൻ കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ “ലഹരി വിമോചന ബോധവൽക്കരണം കുട്ടിക്കളിലും, യുവാക്കളിലും” എന്ന ക്യാമ്പയിൻ കൂടി നടത്തുന്നു.2023 ജനുവരി 22 വൈകുന്നേരം 4 മണിയ്ക്ക് വെള്ളാർവട്ടം സെന്റ്‌ സേവ്യേഴ്‌സ് എൽ പി എസി ൽ വച്ച് നടക്കുന്ന യോഗത്തിൽ സിജു എം എൻ അധ്യക്ഷനാകും, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും.പുരസ്‌ക്കാര വിതരണം ചിതറ SHO എം രാജേഷ് നിർവ്വഹിക്കും, ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ കെ വേണു, ചടയമംഗലം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സഫീർ, സാമൂഹിക പ്രവർത്തകൻ അനിൽ അഴാവീട്, കവിയത്രിയും, അധ്യാപികയുമായ കലാരാജൻ, അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറി ജി പ്രകാശ്, എന്നിവർ സംസാരിക്കും. അജിത് കുമാർ നന്ദി പറയും.തുടർന്ന് രാഹുൽ എസ് മാധവ് പേഴുംമൂട് നയിക്കുന്ന ട്രാക്ക് മ്യൂസിക്കൽ സിംഫണി അവതരിപ്പിക്കുന്ന സംഗീത സായാഹ്നം.

error: Content is protected !!