
ക്ഷീരകർഷകരുടെ ചിരകാല അഭിലാഷമായിരുന്ന കുറ്റിക്കാട് ക്ഷീര സംഘത്തിന്റെ പുതിയ മന്ദിരം ഇന്ന് (09-01-2023) നാടിന് സമർപ്പിച്ചു.

കുറ്റിക്കാട് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശശിധര കുറുപ്പ് അധ്യക്ഷനായിരുന്നു,

ഭരണ സമിതി അംഗം ജി ഹരിദാസ് സ്വാഗതം പറഞ്ഞു.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,ഡെയറി ഡെപ്യൂട്ടി ഡയറക്ടർ ബി നിഷ,കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ,

ഡെയറി അസിസ്റ്റന്റ് ഡയറക്ടർ അനീഷ, ചടയമംഗലം ക്ഷീര വികസന ഓഫീസർ ആശ ബി,സിപിഐ എം എൽ സി സെക്രട്ടറി സി ദീപു,

മുൻ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ ആർ. എസ് ബിജു, ആർ ശ്രീകുമാർ, എ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പി സുജാത നന്ദി പറഞ്ഞു.ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ആരോഗ്യ കാരണങ്ങളാൽ വരാൻ കഴിഞ്ഞില്ല.

1992 ഡിസംബർ 30 ന് ആരംഭിച്ചതാണ് കുറ്റിക്കാട് ക്ഷീര സംഘം 2006 ൽ സ്വന്തമായി ഭൂമി വാങ്ങുകയും,2015 ൽ കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഡയറി ഡിപ്പാർട്ട്മെന്റിന്റെ 3.75 ലക്ഷം രൂപയുൾപ്പടെ 7.46 ലക്ഷം രൂപയ്ക്കാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

ഭാവിയിൽ ഈ കെട്ടിടം ഫെസിലിറ്റേഷൻ സെന്റർ ആക്കി മാറ്റാനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമെന്ന് ഡെയറി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടാതെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കണമെന്നും അവർ പറഞ്ഞു.

കടയ്ക്കൽ പഞ്ചായത്തിൽ കെട്ടിടമില്ലാതിരുന്ന ഒരേയൊരു സംഘമായിരുന്നു കുറ്റിക്കാട്.400 ലിറ്റർ പാലാണ് സംഘത്തിൽ അളക്കുന്നത്.

ക്ഷീര കർഷകർക്ക് മെച്ചപ്പെട്ട ബൊണസും, മറ്റു സഹായങ്ങളും നൽകി വരുന്നതായി സംഘം ഭാരവാഹികൾ അറിയിച്ചു.ത്രിതല പഞ്ചായത്തിന്റെ സഹായങ്ങൾ ജന പ്രതിനിധികൾ വാഗ്ദാനം ചെയ്തു.
