കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു

ഭർത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മരിച്ച ഉഷ.

ഗോവിന്ദമംഗലം എം കെ സനത്തിൽ മധുസൂദന്റെ ഭാര്യയാണ് നിതിൻ മകനാണ്.കടക്കൽ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗമായ ഉഷ ജോലി സംബന്ധമായ പ്രവർത്തനത്തിന് കാരക്കാട് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ചിങ്ങേലി കാരക്കാട് റോഡിൽ പുലിപ്പാറ ജംഗ്ഷൻ സമീപമായിരുന്നു അപകടം നടന്നത്.

ചപ്പാത്തിൽ പെട്ടെന്ന് ബൈക്ക് ബ്രേക്ക് ഇട്ടപ്പോൾ പിന്നിൽ ഇരുന്ന ഉഷ തെറിച്ച് വീഴുകയായിരുന്നു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്.

ഇന്ന് പോസ്റ്റുമാർട്ടം നടപടികൾ പൂർത്തീകരിച്ച് രണ്ടു മണിയോടുകൂടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സമൂഹത്തിൽ നാനാതുറയിൽ ഉള്ളവർ പരേതയ്ക്ക് അന്ത്യോപചാരം അർപ്പിച്ചു,

ഹരിത കർമ്മ സേനാഗങ്ങൾ എല്ലാപേരും നിറകണ്ണുകളോടെ പ്രിയ സഹ പ്രവർത്തകയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ അങ്കണവാടി പ്രവർത്തകർ, പൊതുപ്രവർത്തകർ, വ്യാപാരി വ്യവസായി പ്രവർത്തകർ, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് എന്നിവർ പങ്കെടുത്തു.തുടർന്ന് മൃതദേഹം ഗോവിന്ദമംഗലത്തുള്ള സ്വവസതിയിലെത്തിച്ച് സംസ്കാരം നടത്തി.

error: Content is protected !!