
കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ (എം) കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർവട്ടം ജംഗ്ഷനിൽ വമ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേരളത്തിന്റെ വികസനത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനക്കും ജനവിരുദ്ധ- വർഗീയനയങ്ങൾക്കുമെതിരായി അഞ്ഞൂറിലധികം ബഹുജനങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായി സി പി ഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം ആർ എസ് ബിജു അധ്യക്ഷത വഹിച്ചു,

എൽ സി സെക്രട്ടറി സി ദീപു സ്വാഗതം പറഞ്ഞു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും, അഞ്ചൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, സി പി ഐ എം ഏരിയ സെക്രട്ടറി എം. നസീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ എന്നിവർ സംസാരിച്ചു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ഷജി, പഞ്ചായത്ത് അംഗങ്ങളായ കെ. വേണു,ജെ. എം മർഫി അനന്തലക്ഷ്മി, പ്രീജ മുരളി, ഷാനി, സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് അംഗം കടയിൽ സലീം നന്ദി പറഞ്ഞു.

